അഞ്ചലിലെ മതപരിവര്‍ത്തനം പ്രലോഭനത്തിലൂടെ; വിശ്വഹിന്ദു പരിഷത്തിനെ സമീപിച്ചത് മകളുടെ സര്‍ട്ടിഫിക്കറ്റ് മാറ്റിക്കിട്ടാനെന്ന് മതംമാറിയെന്ന് പറയുന്ന അംബിക: നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലായിരുന്നു

single-img
22 December 2014

anchal-mass-conversionപ്രലോഭനത്തിലൂടെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ അഞ്ചലിലെ മതപരിവര്‍ത്തനം നടന്നതെന്ന് തെളിവുകള്‍. ഘര്‍വാപസി ചടങ്ങില്‍ പങ്കെടുത്തത് മകളുടെ സര്‍ട്ടിഫിക്കറ്റില്‍ മതം മാറ്റിക്കിട്ടാനാണെന്ന് മതം മാറിയെന്നു പറയുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അംബിക മാധ്യമങ്ങളോട് പറഞ്ഞു.

മകളുടെ പേരിലുള്ള സര്‍ട്ടിഫിക്ക സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ എന്നത് ഹിന്ദു എന്നാക്കിക്കിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനായി വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് വിശ്വഹിന്ദു പരിഷത്തിനെ സമീപിച്ചത്. പക്ഷേ ഇത് അവര്‍ മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കുകയായിരുന്നു. എന്നാല്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇവര്‍ മതം മാറിയതെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ വാദം.

വെളാര്‍ സ്വദേശിയായ അംബികയുടെ വിവാഹം 20 വര്‍ഷം മുമ്പാണ് നടന്നത്. കാലങ്ങള്‍ക്ക് ശേഷം ഹിന്ദു മത വിശ്വാസിയായ ഭര്‍ത്താവ് പെന്തികോസ്ത് സഭയയുമായി സഹകരിക്കുകയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ അംബികയാണ് പിന്നീട് രണ്ട് മക്കളെയും വളര്‍ത്തിയത്. ഇവരുടെ രണ്ട് മക്കളുടെ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ എന്ന കാര്യം മാറ്റാനായാണ് അംബിക അധികൃതരെ സമീപിച്ചത്. അഞ്ചല്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പക്ഷേ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മാറി നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ഉന്നത ഉദ്യേആഗസ്ഥര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ഘര്‍വാപസി ചടങ്ങില്‍ പങ്കെടുക്കില്ലായിരുന്നുവെന്നും അംബിക പറഞ്ഞു.