ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജീവനക്കാരെ കമ്പനി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
21 December 2014

aplചൈനയിലെ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജീവനക്കാരെ കമ്പനി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍.ബിബിസി നടത്തിയ അന്വേഷണത്തിലാണ് ആപ്പിളിനെതിരെ ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

 

കമ്പനിയുടെ നിയമങ്ങള്‍ക്ക് വിരോധമായി ആഴ്ചയില്‍ 60 മണിക്കൂറില്‍ കൂടുതല്‍ ജീവനവക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ടെന്ന് ബിബിസി കണ്ടെത്തി.ജീവനക്കാര്‍ 12 മണിക്കൂറില്‍ കൂടുതല്‍ നീളുന്ന ജോലിഭാരത്താല്‍ തളര്‍ന്നിരിക്കുകയാണെന്നും ബിബിസി വ്യക്തമാക്കുന്നു.

 

2010ല്‍ ആപ്പിളിന് വേണ്ടി ഉപകരങ്ങള്‍ നിര്‍മിക്കുന്ന ഫോക്‍സോണ്‍ കമ്പനിയിലെ തൊഴിലാളി ആത്മഹത്യകളെ തുടര്‍ന്ന് തൊഴിലാളികളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ ആപ്പിള്‍ കമ്പനി തങ്ങളുടെ വാഗ്ദാനം ലംഘിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

 
എന്നാല്‍ ബിബിസിയുടെ ആരോപണങ്ങളെ ആപ്പിള്‍ അധികൃതര്‍ നിഷേധിച്ചു. മറ്റൊരു കമ്പനിയും നല്‍കാത്ത സംരക്ഷണമാണ് ജീവനക്കാര്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്ന് ആപ്പിള്‍ അവകാശപ്പെട്ടു.ജോലിക്കിടയിലെ ഇടവേളകില്‍ ജീവനക്കാര്‍ ഉറങ്ങുന്നത് സാധാരണമാണെന്നും തൊഴിലാളികള്‍ ആഴ്ചയില്‍ ശരാശരി 55 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നതന്നും കമ്പനി വ്യക്തമാക്കി.