സൗദി അറേബ്യയിൽ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു

single-img
21 December 2014

sസൗദി അറേബ്യയിൽ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു. വെള്ളിയാഴ്ച ഒരു പൊലീസുകാരൻ അക്രമികളുടെയുടെ വെടിയേറ്റ് മരിച്ചിരുന്നു. പ്രതികൾക്കായുള്ള തിരച്ചിലിനിടെയാണ് ശനിയാഴ്ച രാവിലെ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പിൽ നാല് ഭീകരർ കൊല്ലപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ആദ്യം വിവിധ അക്രമ സംഭവങ്ങളിലായി 135 തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.