തന്റെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്ന സുബ്രഹ്മണ്യന്‍സ്വാമിയുടെ ആഹ്വാനം അനുയായികള്‍ ശിരസാവഹിച്ചു; പക്ഷേ അനുയായികള്‍ പൂട്ടിയത് 10 ലക്ഷം ലൈക്കുകളുണ്ടായിരുന്ന യഥാര്‍ത്ഥ പേജ്

single-img
20 December 2014

Subramaniam_Parody_Facebookതന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്് പൂട്ടിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആഹ്വാനം അദ്ദേഹത്തിന്റെ അനുയായികള്‍ ശിരസാല്‍ വഹിച്ചു. പക്ഷേ വ്യാജനാണെന്ന് കരുതി അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് പേജാണ് ആരാധകര്‍ സംയുക്തമായി ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് നിശ്ചലമാക്കിയത്.

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പേജ്. രണ്ടിലും അവിശ്വസനീയ കഥകളുടെ കൂമ്പാരമായിരുന്നതിനാല്‍ ആരാധകര്‍ക്ക് പോലും അത് തിരിച്ചറിയആന കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. തന്റെ വ്യാജ ഫേസ്ബുക്ക് പേജിനേക്കുറിച്ച് സ്വാമി ട്വിറ്ററില്‍ എഴുതിയത് മുതലാണ് അനുയായികള്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്. സംഘപരിവാര്‍ അനുയായികളായ സ്വാമി ആരാധകര്‍ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡ് ആയതിനാല്‍ ആ കുറിപ്പിനെ അവിശ്വസിച്ചില്ല. എന്നാല്‍ സ്വാമിയുടെ 10 ലക്ഷം ലൈക്കുകളുള്ള ഫേസ്ബുക്ക് പേജ് വെരിഫൈഡ് അല്ലായിരുന്നു. അവിടെയായിരുന്നു സ്വാമിക്ക് പിഴച്ചത്.

രാജ്യത്തെ പരിവാര്‍ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന മണ്ടത്തരങ്ങള്‍ പാസ്റ്റ് ചെയ്ത് വ്യാജനെതിരെ മാസ്‌റിപ്പോര്‍ട്ടിംഗ് ചെയ്തപ്പോള്‍ അവരറിഞ്ഞില്ല, അതാണ് സ്വാമിയുടെ യഥാര്‍ത്ഥ അക്കൗണ്ടെന്ന്. എന്തായാലും പരാതി അയക്കലിന് ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് ഒരാഴ്ച കൊണ്ട് മറുപടി വന്നു. ആ പേജ് സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ 19,000 ലൈക്കുമായി വ്യാജ പേജ് സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്നു.