ജീൻസും മൊബൈൽ ഫോണും പെൺകുട്ടികളെ വഴിതെറ്റിക്കുമെന്ന് സിൽഖാ ഗ്രാമ പഞ്ചായത്ത്

single-img
20 December 2014

jജീൻസും മൊബൈൽ ഫോണും പെൺകുട്ടികളെ വഴിതെറ്റിക്കുമെന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ സിൽഖാ ഗ്രാമ പഞ്ചായത്ത് . അതിനാൽ പുതുവർഷം ഒന്നാം തീയതി മുതൽ പഞ്ചായത്തിന്റെ പരിധിയിൽ പെൺകുട്ടികൾ ജീൻസും ട്രൗസറുകളും ധരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സിൻഖാ പഞ്ചായത്ത് നിരോധിച്ചു.

 

നിരോധനം അടിച്ചേൽപ്പിക്കാതെ പരസ്പര ധാരണയോടെ നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം. പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും വാങ്ങിക്കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.