മദ്യം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി

single-img
20 December 2014

kunjalikkuttyഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് മുസ്‌ലിം ലീഗിന് യോജിപ്പില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഒത്തിരി ഘട്ടങ്ങളെന്നും ഇനിയില്ല, പകരം ഒരേയൊരു ഘട്ടമേയുള്ളു, അത് മദ്യനിരോധിക്കുക എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനിരോധനത്തിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്നും മദ്യനയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നതിനെ ലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.