മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് ഹിന്ദുമഹാസഭയുടെ ദേശഭക്ത് നാഥുറാം ഗോഡ്‌സെ എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു

single-img
20 December 2014

Nathuram_godseഹിന്ദുമഹാ സഭ ഇപ്പോള്‍ രാഷ്ട്രപിതാവിന്റെ ഘാതകന്‍ ഗോഡ്‌സെയെ വിശുദ്ധനാക്കുന്ന തിരക്കിലാണ്. അതിന്റെ ഭാഗമായി ാഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി തേടിയതിന് പിന്നാലെ ഇപ്പോള്‍ ഗാഡ്‌സെയുടെ ജീവിതം സിനിമയാക്കി അത് ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് പ്രദര്‍ശിപ്പിക്കാനാണ് ഹിന്ദുമഹാസഭയുടെ തീരുമാനം.

ദേശ്ഭക്ത് നാഥൂറാം ഗോഡ്‌സെ എന്ന പേരിട്ട ഡോക്യുമെന്ററി ചിത്രത്തില്‍ ദേശീയതയ്ക്ക് ഗോഡ്‌സെ നല്‍കിയ അളവറ്റ സംഭാവനകള്‍ മാത്രമല്ല ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കെതിരായ ഗാന്ധിജിയുടെ പ്രവര്‍ത്തനവും എടുത്തുകാട്ടുന്നുവെന്ന് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ പറയുന്നു. മാധ്യമങ്ങള്‍ ഗോഡ്‌സയെ മോശമായി ചിത്രീകരിച്ചത് കോണ്‍ഗ്രസ് ഭരണം കാരണമാണെന്നും ഇപ്പോള്‍ നരേന്ദ്ര മോഡിയുടെ കീഴില്‍ അനൂകൂലമായ സാഹചര്യമാണുള്ളതെന്‌നും അദ്ദേഹം പറഞ്ഞു.

ഗോഡ്‌സെയെ കുറിച്ച് വരും തലമുറയ്ക്ക് മനസ്സിലാക്കണമെന്നും ഗോഡ്‌സെയുടെ ദേശസ്‌നേഹത്തില്‍ നിന്നും പ്രചോദനം കൊള്ളാനുമാണ് ഈ ചിത്രം നിര്‍മിക്കുന്നതെന്നും മുന്ന കുമാര്‍ പറയുന്നു. ഗോഡ്‌സെയെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റിയെടുക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും മുന്ന കുമാര്‍ പറയുന്നു.