കാഞ്ഞങ്ങാട്ടെ രാജ് റെസിഡന്‍സി ബാര്‍ തുറക്കുവാന്‍ ഹൈക്കോടതി ഉത്തരവ്

single-img
20 December 2014

Kangangaduമദ്യവിമുക്ത കേരളമെന്ന സ്വപ്‌നത്തില്‍ നിന്നും മദ്യ സമ്പുഷ്ട കേരളം എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കേരളത്തിന്റെ യാത്ര എന്നു തോന്നുന്നു. സംസ്ഥാനത്ത് ഒരു ബാര്‍കൂടി തുറക്കാന്‍ വഴിയൊരുങ്ങി. കാഞ്ഞങ്ങാട്ടെ രാജ് റസിഡന്‍സി ബാര്‍ ഹോട്ടലാണ് ഹൈക്കോടതി ഉത്തരവിലൂടെ തുറക്കാന്‍ വഴിയൊരുങ്ങിയിരിക്കുന്നത്.

രാജ് റസിഡന്‍സിക്ക് ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പത്തു ബാറുകള്‍ക്ക് അഞ്ചു ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.