ബ്രിസ്‌ബേന്‍ ടെസ്റ്റിലും ഇന്ത്യ തോറ്റു

single-img
20 December 2014

smitബ്രിസ്‌ബേന്‍: ഇന്ത്യക്ക് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി. 128 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ചെറിയ സ്‌കോര്‍ പിന്തുടർന്ന ഓസീസിന്റെ ആറു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. നാലു പരമ്പരകളുള്ള ടെസ്റ്റില്‍ ഓസ്‌ട്രേലിയ 2-0 നു മുന്നിലായി. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ സമനിലയിലെങ്കിലും എത്തിച്ചാല്‍ ഇന്ത്യക്ക് വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടാം.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍   നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 153 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ്  ശേഷിച്ച ഒന്‍പത് വിക്കറ്റുകളും നഷ്ടമായി. 81 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 43 റണ്‍സെടുത്ത പൂജാരയുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

മിച്ചല്‍ ജോണ്‍സൺ 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ് മാച്ച്.