പാകിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന താലിബാനെതിരായ നടപടി ഇസ്‌ലാമിന് ചേര്‍ന്നതല്ലെന്ന് ലാല്‍മസ്ജിദ് ഇമാം

single-img
20 December 2014

Abdulകിഴക്കന്‍ പാകിസ്ഥാനില്‍ താലിബാനെതിരായി നടക്കുന്ന നടപടികള്‍ ഇസ്‌ലാമിന് ചേര്‍ന്നതല്ലെന്ന് ലാല്‍ മസ്ജിദ് ഇമാം അബ്ദുള്‍ അസീസ്. താലിബാനെതിരായ നടപടി അനിസ്ലാമികമാണെന്ന് തനിക്ക് സംവാദത്തിലൂടെ തെളിയിക്കാന്‍ കഴിയുമെന്നും അസീസ് പറഞ്ഞു.

സൈനിക നടപടി അനിസ്ലാമികമാണെന്ന് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നോ ഉള്ള പണ്ഡിതരെ കൊണ്ടുവന്നാല്‍ സംവാദത്തിലൂടെ തെളിയിച്ച് തരാമെന്നും ഇയാള്‍ പറഞ്ഞു. 132 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണത്തെ അപലപിക്കണമെന്ന ആവശ്യം തള്ളിയ ഇമാം തനിക്ക് സംഭവത്തില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് താലിബാന്‍ നല്‍കിയ വിശദീകരണം തൃപ്തമാണെന്നുമായിരുന്നു പറഞ്ഞത്.