സര്‍ക്കാര്‍ മദ്യലോബിക്ക് വഴങ്ങി; മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് വി.എം. സുധീരന്‍

single-img
19 December 2014

sudheeran-president-new-1__smallപുതിയ മദ്യനയം എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആരുടെയോ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തിരക്കഥയാണെന്നും മദ്യലോബിക്ക് സര്‍ക്കാര്‍ വഴങ്ങി മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള മാറ്റം പൊതുജനങ്ങളെ ഞെട്ടിച്ചു.

മദ്യലോബിയുടെ അഭിപ്രായത്തിനാണ് ജനഹിതത്തേക്കാള്‍ താത്പര്യം കാണിച്ചതെന്നും സുധീരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മദ്യനയത്തിലെ പോരായ്മകള്‍ പരിശോധിച്ച രണ്ടു സര്‍ക്കാര്‍ വകുപ്പിലെ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ മദ്യനിരോധനം എന്ന നിലപാടുമായി കെപിസിസി മുന്നോട്ട് പോകുമെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സുധീരന്‍ വ്യക്തമാക്കി.