പാകിസ്ഥാനില്‍ ആറ് ഭീകരരുടെ വധശിക്ഷ ഉത്തരവില്‍ പാക് സൈനിക മേധാവി ഒപ്പുവെച്ചു; രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ തൂക്കിക്കൊല്ലും

single-img
19 December 2014

peshwar-attackപാക് സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ നൂറിലധികം കുഞ്ഞുങ്ങള്‍ അവരുടെ ജീവന്‍ ബലിനല്‍കേണ്ടി വന്നു. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദ കേസുകളില്‍ വധശിക്ഷക്കെതിരായ മൊറട്ടോറിയം പാക് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ ആറ് ഭീകരരുടെ വധശിക്ഷ ഉത്തരവില്‍ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഒപ്പുവെച്ചു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ തൂക്കിക്കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.

പാക് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ആറ് ഭീകരരുടെ വധശിക്ഷയില്‍ സൈനിക മേധാവി ഒപ്പുവെച്ചതായി സൈനിക വക്താവ് മേജര്‍ ജനറല്‍ അസിം ബജ്വ ട്വീറ്ററില്‍ രേഖപ്പെടുത്തി. വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഖൈബര്‍പക്തുന്‍വ പ്രവശ്യയിലെ ജയിലുകളില്‍ തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന് പിന്നാലെയാണ് ആറ് പേരുടെ വധശിക്ഷ ഉത്തരവില്‍ സൈനിക മേധാവി ഒപ്പുവെച്ചത്.

അതേസമയം 3000ത്തോളം ഭീകരരെ 48 മണിക്കൂറിനുള്ളില്‍ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായി സൈനിക മേധാവി റഹീല്‍ ഷെരീഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി. താലിബാനെ പാക് സൈന്യം തന്നെ നശിപ്പിക്കുമെന്നും അതിനായി ജനങ്ങള്‍ സൈന്യത്തെ പിന്തുണക്കണമെന്നും സൈനിക മേധാവി വ്യക്തമാക്കി.