കാര്യക്ഷമതയുള്ള ലോകനേതാക്കളില്‍ നരേന്ദ്രമോദി രണ്ടാമന്‍

single-img
19 December 2014

modimadഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന 30 രാഷ്ട്ര നേതാക്കളില്‍ രണ്ടാം സ്ഥാനത്ത്. ജപ്പാനിലെ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ ജി.എം.ഒ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് 7.3 പോയിന്റോടെ മോഡി രണ്ടാം സ്ഥാനം നേടിയത്.

7.5 പോയിന്റ് ലഭിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആണ് ഒന്നാമന്‍ .ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആണ് മൂന്നാം സ്ഥാനത്ത്. ഓരോ രാജ്യത്തെ പൌരന്മാര്‍ക്കും അവരുടെ നേതാവിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ചൈനീസ് വിദഗ്ദന്‍ ആന്റണി സെയ്ച് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നാലാം സ്ഥാനത്തും ബ്രിട്ടീഷ് പ്രധാനമന്ത്രി അഞ്ചാം സ്ഥാനത്തുമെത്തി.