ക്രാന്തിയിൽ മീരാ നന്ദൻ നായിക

single-img
19 December 2014

bmനവാഗതനായ ലെനിൻ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന സിനിമയിൽ മീരാ നന്ദൻ നായിക. സണ്ണി വെയ്‌നാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നേരത്തെ ഭാമയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നത്തെ തുടർന്ന് ഭാമ പിന്മാറുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.

 
ഈ മാസം തന്നെ ഷൂട്ടിംഗ് തുടങ്ങും. തൃശൂരാണ് പ്രധാന ലൊക്കേഷൻ.അതേസമയം താൻ ഈ സിനിമയിൽ അഭനയിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നില്ലെന്ന് ഭാമ പറഞ്ഞു. കഥ കേട്ടെങ്കിലും അതിൽ അഭിനയപ്രാധാന്യമുള്ള എന്തെങ്കിലും ഉള്ളതായി തോന്നിയില്ലെന്ന് ഭാമ പറഞ്ഞു.