കെ.എസ്.ആര്‍.ടി.സി ടിക്കറ്റിന്‍ മേല്‍ സെസ് ചുമത്താനുള്ള ബില്‍ പാസായി; ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും

single-img
19 December 2014

ksrtcകെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്നുറപ്പായി. കെഎസ്ആര്‍ടിസി ടിക്കറ്റിന്മേല്‍ സെസ് ചുമത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന നിയമം പാസായതിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിലവില്‍ വരുന്നത്. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുന്ന തീയതി മുതല്‍ സെസ് നിലവില്‍ വരുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും പെന്‍ഷന്‍ ഫണ്ടിലേക്കു തുക സമാഹരിക്കുന്നതിനായുമാണു സെസ് ചുമത്തുന്നത്. സെസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിവര്‍ഷം 164 കോടി രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് എത്തുമെന്നു മന്ത്രി അറിയിച്ചു.

പതിനാലു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കു സെസ് ഉണ്ടാകില്ല. 15 മുതല്‍ 24 വരെ രൂപയുള്ള ടിക്കറ്റിന് ഒരു രൂപ, 25 മുതല്‍ 49 വരെ രൂപ ടിക്കറ്റിനു രണ്ടു രൂപ, 50 മുതല്‍ 74 വരെ രൂപ ടിക്കറ്റിനു മൂന്നു രൂപ, 75 മുതല്‍ 99 വരെ രൂപ ടിക്കറ്റിനു നാലു രൂപ, 100 രൂപ മുതല്‍ മുകളിലോട്ടുള്ള ടിക്കറ്റിനു പത്തു രൂപ എന്ന നിരക്കിലായിരിക്കും സെസ് ചുമത്തുക.