10 ബാറുകള്‍ക്ക് അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്കണമെന്ന് ഹൈക്കോടതി

single-img
19 December 2014

kerala-high-court10 ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള നടപടി കമങ്ങള്‍ അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ ലൈസന്‍സ് പുതുക്കി നല്കാന്‍ ഹൈക്കോടതി നല്കിയ സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് കോടതി അഞ്ച് ദിവസം കൂടി നല്കിയത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം കൂടി സമയം നീട്ടി നല്കണമെന്ന് എജി ആവശ്യപ്പെട്ടങ്കിലും കോടതി അനുവദിച്ചില്ല. അഞ്ച് ദിവസത്തിനകം ലൈസന്‍സ് നല്കിയില്ലെങ്കില്‍ നികുതി സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.