ബ്രിസ്ബേണ്‍ ടെസ്റ്റ്‌: ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 97 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

single-img
19 December 2014

hബ്രിസ്ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 97 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സില്‍ നാലിന് 221 എന്ന നിലയില്‍ മൂന്നാംദിവസം ബാറ്റിംഗ് തുടര്‍ന്ന ഓസീസിനുവേണ്ടി നായകന്‍ സ്റ്റീവ് സ്മിത്ത്(133) സെഞ്ച്വറി നേടിയപ്പോള്‍ മിച്ചല്‍ ജോണ്‍സന്(88)‍, മിച്ചല്‍ സ്റ്റാര്‍ക്ക്(52) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 505 റണ്‍സിന് പുറത്തായി.

 
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന നിലയിലാണ്. ഓസ്ട്രേലിയ ഇപ്പോള്‍ 26 റണ്‍സ് മുന്നിലാണ്. സ്കോര്‍- ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 408, രണ്ടാം ഇന്നിംഗ്സില്‍ ഒന്നിന് 71 & ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 505