എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ പീഡിപ്പിച്ചു

single-img
19 December 2014

rapeഗുണ്ടൂര്‍: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മാനഭംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പാലപ്പട്ടി ഗ്രാമത്തിലെ സെന്റ് മാര്‍ക്‌സ് ചില്‍ഡ്രന്‍സ് ഹോമിലെ വാര്‍ഡനും വൈദികനുമായ ജയരാജ് എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഹോസ്റ്റലില്‍ 13 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും താമസിക്കുന്നുണ്ട്. ബലാത്സംഗത്തെ തുടര്‍ന്ന് അസുഖം ബാധിച്ച പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യമറിഞ്ഞ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഒന്നിലേറെ തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നു, ജയരാജിനായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.