തീവ്രവാദ ആക്രമണ ഭീഷണി; തിഹാര്‍ ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

single-img
19 December 2014

tiharന്യുഡല്‍ഹി: തിഹാര്‍ ജയിലിനു നേര്‍ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ജയിലിന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ലഷ്‌കറെ തീവ്രവാദികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ചാവേർ ആക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രത നിദ്ദേശം നൽകിയിട്ടുണ്ട്. കൊടുംകുറ്റവാളികളും തീവ്രവാദികളും രാഷ്ട്രീയ കേസുകളില്‍ പെട്ടവരുമടക്കമുള്ളവരാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്.