ഐയുടെ ട്രൈലര്‍ പുറത്തിറങ്ങി

single-img
19 December 2014

ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ഐയുടെ ട്രൈലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത മേക്കപ്പ് സാങ്കേതിക തികവുകളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. 150 കോടി മുതൽ മുടക്കുള്ള ഈ ശങ്കർ ചിത്രത്തിന്റെ 02.02 മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രൈലറാണ് പുറത്തു വന്നിരിക്കുന്നത്

ആസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ സുരേഷ്‌ഗോപിയാണ് പ്രതിനായകൻ. എമി ജാക്‌സന്‍ നായികയാകുന്നു. സിനിമയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.