തനിക്ക് പ്രിയങ്കയെ പോലെ പാടാൻ ആഗ്രഹമുണ്ടെന്ന് വിശ്വസമാധാന സുന്ദരി റൂഹി സിങ്ങ്

single-img
19 December 2014

ruhaപ്രിയങ്ക ചോപ്രയെ പോലെ അന്താരാഷ്ട്ര ആൽബങ്ങളിൽ ഗാനം ആലപിക്കാൻ തനിക്ക് മോഹമുണ്ടെന്ന് ഇന്ത്യയുടെ പ്രഥമ വിശ്വസമാധാന സുന്ദരി റൂഹി സിങ്ങ്. പ്രിയങ്ക ചോപ്രയെ പോലുള്ളവരാണ് തന്നെ പോലെ അന്താരാഷ്ട്ര തലത്തിൽ പാടാൻ ആഗ്രഹിക്കുന്നവരുടെ മാതൃകയെന്നും റൂഹ പറഞ്ഞു. 2014ൽ ലബനാനിൽ നടന്ന വിശ്വസമാധാന സൗന്ദര്യ മത്സരത്തിലാണ് റൂഹ സിങ്ങ് കിരീടം അണിഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം തുറന്ന ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സംഗീതത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അകലത്തെ കുറക്കാൻ താൻ ശ്രമിക്കുമെന്നും റൂഹി പറഞ്ഞു.