ഹാഫിസ് സെയ്ദിനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണം : വെങ്കയ്യ നായിഡു

single-img
18 December 2014

vകുപ്രസിദ്ധ കുറ്റവാളികളായ ഹാഫിസ് സെയ്ദിനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. തീവ്രവാദത്തിനെതിരായ പാകിസ്താന്റെ പോരാട്ടത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇന്ത്യ തേടുന്ന ഭീകരരെ അറസ്റ്റു ചെയ്തു കൈമാറുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു . പെഷാവര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറാകണം എന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.