ഷാഹിദ് കപൂറും കരീന കപൂറും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി റിപ്പോർട്ട്

single-img
18 December 2014

kaഷാഹിദ് കപൂറും കരീന കപൂറും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇവർക്കൊപ്പം യുവനടി ആലിയ ഭട്ടും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതിന്റെ രണ്ടാംവരവിന് കളമൊരുക്കിയ ദേദ് ഇഷ്കിയ എന്ന സിനിമ സംവിധാനം ചെയ്ത അഭിഷേക് ചൗബേയുടെ പുതിയ ചിത്രമായ ഉദ്ത പഞ്ചാബ് എന്ന സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്.

 

അതേസമയം, ഷാഹിദിന്റെ നായികയായിട്ടല്ല കരീന അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കരീനയ്ക്ക് പകരം ആലിയയാവും ഷാഹദിന്റെ ജോഡിയാവുക. ഇതേസമയം, സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് കരീന കപൂർ പ്രതികരിച്ചിട്ടില്ല.