അനധികുത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെ ജാമ്യം നാല് മാസം കൂടി നീട്ടി

single-img
18 December 2014

1164_S_jayalalitha-lഅനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നാല് മാസത്തേക്ക് കൂടി നീട്ടി. ശിക്ഷ ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജയലളിതയുടെ ജാമ്യം നീട്ടി നല്കിയത്.