ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരം മൂലം തടസ്സപ്പെട്ട വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു

single-img
18 December 2014

iഇന്ത്യാവിഷനില്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ജീവനക്കാരുടെ സമരം മൂലം തടസ്സപ്പെട്ട വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു. തൊഴില്‍മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.

 
ഈ മാസം 24 നകം ഒക്ടോബറിലെ ശമ്പളം നല്‍കാമെന്നാതാണ് ആദ്യ ഉറപ്പ്. ജനുവരി 20 ന് നവംബറിലേയും ഫ്രെബുവരി അവസാനത്തോടെ ഡിസംബറിലെയും ശമ്പളം നല്‍കാമെന്നാണ് റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറുഖി ഉറപ്പുനല്‍കിയത്.

 
ഏപ്രില്‍ മാസത്തോടെ, കുടിശ്ശിക ഇല്ലാതാക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. തൊഴില്‍വകുപ്പ് മന്ത്രിയുടെയും കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പായതുകൊണ്ട് സമരം പിന്‍വിലിക്കാമെന്ന് ജീവനക്കാര്‍ ധാരണയിലെത്തുകയായിരുന്നു.

 
എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, ആര്‍ ശ്രീജിത്ത്, വിഷ്വല്‍ എഡിറ്റര്‍ ജോഷി എന്നിവരും ക്യാമറ വിഭാഗം തലവന്‍ ഹരീഷ്, പ്രൊഡ്യൂസര്‍ ശ്രീജിത്ത് നരിപ്പറ്റ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ യു ഡബ്ലു ജെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തു.