ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാടിന് തിരിച്ചടി; ഹമാസ് ഭീകരസംഘടനയല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി

single-img
18 December 2014

hamas_2085018bഇസ്രായേലിനൊപ്പം അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ആരോപിച്ചതുപോലെ ഹമാസ് ഭീകരസംഘടനയല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി. വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച തെറ്റിദ്ധാരണകള്‍ മൂലമാണ് ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തിയെന്നും കോടതി പറഞ്ഞു. നേരത്തെ യൂറോപ്യന്‍ യൂണിയനും ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഹമാസിന് മേലുള്ള സാമ്പത്തിക ഉപരോധം 3 മാസത്തേക്ക് കൂടി തുടരുമെന്നും കോടതി പറഞ്ഞു. കോടതി നടപടിയെ സ്വാഗതം ചെയ്ത ഹമാസ് തങ്ങളോട് കാട്ടിയ അനീതി കോടതി തിരുത്തിയെന്നും പ്രതികരിച്ചു. കോടതി നടപടിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. ഹമാസ് കൂട്ടക്കുരുതി നടത്തിയ ഭീകരസംഘടനയാണെന്ന് ആരോപിച്ച നെതന്യാഹു ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.