ഉദ്ഘാടനം നടന്നു മണിക്കൂറുകള്‍ക്കകം ഡി.വൈ.എഫ്.ഐ വിവാഹ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

single-img
18 December 2014

comodoഡി.വൈ.എഫ്.ഐയുടെ മതേതര വിവാഹ വെബ്‌സൈറ്റ് സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു മണിക്കൂറുകള്‍ക്കകം ഹാക്ക് ചെയ്യപ്പെട്ടു.

ജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കൊമഡോ എന്ന ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നാണ് വെബ്‌സൈറ്റ് നല്‍കുന്ന സൂചന. യാ മുഹമ്മദ് എന്ന വാക്കും ഇസ്ലാമിനെ അംഗീകരിക്കാത്ത എല്ലാ രാജ്യങ്ങളും ഓണ്‍ലൈന്‍ വഴി ആക്രമിക്കപ്പെടും എന്ന സന്ദേശവും സൈറ്റിലുണ്ട്.