മികച്ച താരങ്ങളെ തേടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ബഹുദൂരം മുന്നില്‍

single-img
18 December 2014

Blasters

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യം ഫൈനലിലെത്തിയ ടീമായതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക വെബ് സൈറ്റ് നടത്തുന്ന ഫാന്‍സ് വോട്ടെടുപ്പിലും കേരള താരങ്ങള്‍ തന്നെ മുന്നില്‍. മികച്ച താരം, മികച്ച ഗോള്‍, മികച്ച ഗോളി തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കുളള ഫാന്‍സ് വോട്ടെടുപ്പിലാണ് കേരള താരങ്ങള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്.

Hume

ഓണ്‍ലൈന്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരത്തില്‍ കേരളത്തിന്റെ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ആയിരത്തി അഞ്ഞൂറോളം വോട്ടുകള്‍ നേടി മുന്നിലാണ്. രണ്ടാമത് നില്‍ക്കുന്ന എലാനോ ബ്ലൂമറിന് 694 വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളു.

sandeshjhingan2

മികച്ച ഇന്ത്യന്‍ താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സന്ദേശ് ജിങ്കന്‍ 1168 വോട്ടോടെ നിലവില്‍ ഒന്നാമതാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍കീപ്പറും കോഴിക്കോട്ടുകാരനുമായ രഹനേഷ്.ടി.പിയെ 228 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ഝിങ്കന്‍ മുന്നിലെത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ അര്‍നബ് മൊണ്ടലിന് 56 വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു.

Sushanth

ചെന്നൈയിനെതിരെ ഒന്നാം പാദ സെമിയില്‍ സുശാന്ത് മാത്യു നേടിയ ഗോളാണ് സീസണിലെ മികച്ച ഗോളായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 1281 വോട്ടാണ് ഈ ഗോളിന് ലഭിച്ചിരിക്കുന്നത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നേടിയ ഡിപ്പിങ് ഗോള്‍ 344 വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്.

jANMES

മികച്ച സേവിനുള്ള വോട്ടെടുപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികളേയില്ല. ഒന്നാം സ്ഥാനത്ത് മാര്‍ക്വീ താരവും മാനേജറുമായ ഡേവിജ് ജെയിംസും (890) പിന്നില്‍ രണ്ടാം കീപ്പര്‍ സന്ദീപ് നന്തിയും (331) മാത്രം. മികച്ച ഗോള്‍കീപ്പറെ കണ്ടെത്താനുള്ള മത്സരത്തില്‍ ഡേവിഡ് ജയിംസ് 1127 വോട്ടും രഹനേഷിന് 283 വോട്ടും ലഭിച്ചുകഴിഞ്ഞു.

മികച്ച ഡിഫന്‍ഡര്‍ക്കുള്ള ഫാന്‍സ് വോട്ടെടുപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജിങ്കനാണ് മുന്നില്‍ നില്‍ക്കുന്നത്. 1228 വോട്ടാണ് ജിങ്കന്‍ നേടിയിരിക്കുന്നത്. ചെന്നൈയിന്റെ ഫ്രഞ്ച് താരം ബെര്‍ണാഡ് മെന്‍ഡിക്കാണ് (106) രണ്ടാം സ്ഥാനം

മാത്രമല്ല മികച്ച മുന്നേറ്റക്കാരുടെ നിരയില്‍ മുന്നിലുള്ളത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹ്യൂം (1281) വളരെ മുന്നിലാണ്. ഡിസംബര്‍ 20 വരെയാണ് ആരാധകര്‍ക്ക് വോട്ട് ചെയ്യാന്‍ വെബ്‌സൈറ്റില്‍ അവസരം ഉളളത്.