ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കുട്ടിക്രിക്കറ്റ് കളിക്കുന്നു; ഇങ്ങ് ഇന്ത്യയിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള തുക സ്വരൂപിക്കുന്നതിനായ്

single-img
18 December 2014

Stevenഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മുബൈയിലെ പാവവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി പണം കണ്ടെത്താന്‍ ക്രിക്കറ്റ് കളിക്കുന്നു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ട്വെന്റി20 ലീഗിലെ ടീമായ സിഡ്‌നി സിക്‌സേസാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി 42 ലക്ഷം രൂപ ക്രിക്കറ്റ് കളിയിലൂടെ കണ്ടെത്തുന്നത്.

ഓസീസ് ആഭ്യന്തര ട്വെന്റി20 ലീഗായ ബിഗ് ബാഷില്‍ ടീം സിഡ്‌നി സിക്‌സേസ് കളിക്കുമ്പോള്‍ അവിടെ പിറക്കുന്ന ഓരോ സിക്‌സറും മുംബൈയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഫണ്ടിലാണ് പണം നിറയ്ക്കുന്നത്. ലീഗില്‍ ടീമടിക്കുന്ന ഓരോ സിക്‌സിനും 1000 ഡോളറോ 2000 ഡോളറോ ആരാധകരില്‍ നിന്ന് സംഭാവനയായി ഈടാക്കിയാകും ധനസമാഹരണം നടത്തുക.

സിഡ്‌നി സിക്‌സേസ് നായകന്‍ റ്യാന്‍ കാര്‍ട്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള എല്‍ബിഡബ്ല്യു ട്രസ്റ്റിന്റേതാണ് പദ്ധതി. സീസണിലെ 40 ദിവസങ്ങള്‍ കൊണ്ട് 42 ലക്ഷം രൂപ കണ്ടെത്താന്‍ ആരാധകരോട് സംഭാവന ആവശ്യപ്പെട്ടുള്ള പ്രചരണവും നടത്തിക്കഴിഞ്ഞു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ബ്രാഡ് ഹാഡിന്‍, മോസിസ് ഹെന്റിക്വസ്, സ്റ്റീവ് ഒക്കോഫി തുടങ്ങിവര്‍ ഇതിനകം തന്നെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.