7 ഭൂഖണ്ഡങ്ങളിലെ 7 കൊടുമുടികൾ കീഴടക്കിയ ഡെറാഡൂൺ ഇരട്ട സഹോദരിമാർക്ക് അപൂർവ്വ ലോകറെക്കോർഡ്

single-img
18 December 2014

twin-sisterഡെറാഡൂൺ ഇരട്ട സഹോദിമാർക്ക് കൊടുമുടി കയറ്റത്തിന്റെ അപൂർവ്വ ലോകറെക്കോർഡ്. 7 ഭൂഖണ്ഡങ്ങളിലെ നിന്നുമുള്ള ഏറ്റവും ഉയരം കൂടിയ 7 കൊടുമുടികൾ കീഴടക്കിയാണ് ഇരട്ട സഹോദരിമാരായ താഷി മാലിക്കും നുങ്ഷി മാലിക്കും ലോകറെക്കോർഡിന് ഉടമകളായത്. ഇരുവരവും അവസാനമായി അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കീഴടക്കിയാണ് ചരിത്ര നേട്ടം കൈവരിച്ചത്. മാലിക്ക് സഹോദരിമാർ 2012 മുതലാണ് തങ്ങളുടെ ഉദ്യമം ആരംഭിക്കുന്നത്.

ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ, ഏഷ്യയിലെ മൗണ്ട് എവറസ്റ്റ്, യൂറൊപ്പിലെ മൗണ്ട് എൽബ്രസ്, തെക്കേ അമേരിക്കയിലെ മൗണ്ട് അകോൺകാഗ്വ, ഓഷ്യാനിയയിലെ മൗണ്ട് കാർസ്റ്റെൻസ് പിരമിഡ്, വടക്കേ അമേരിക്കയിലെ മൗണ്ട് മക്കിൻലെ എന്നീ കൊടുമുടികളാണ് ഇവർ കീഴടക്കിയത്. കൂടാതെ മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഇരട്ട സഹോദരിമാരെന്ന് ബഹുമതിക്ക് മെയ് 19 2013ന് ഇവരും അർഹരായിരുന്നു. റിട്ടേർഡ് കേണലായ വി.എസ് മാലിക്കിന്റെ 23 കാരികളായ പുത്രിമാർ പർവ്വതാരോഹണത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് ഉത്തരഖണ്ഡിലെ നെഹ്രു ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മൗണ്ടനീറിൽ നിന്നുമാണ്.