ജ്വല്ലറികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതില്‍ നിന്നും അമല പോളിനെ കോടതി വിലക്കി

single-img
18 December 2014

Amala_Paulകൊച്ചി: ജ്വല്ലറികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതില്‍ നിന്നും തെന്നിന്ത്യൻ സൂപ്പർ താരം അമല പോളിനെ കോടതി വിലക്കി. അമല മുമ്പ് മോഡലായ ജ്വല്ലറി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. മറ്റു ജ്വല്ലറികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നുമാണ് അമലയെ കോടതി വിലക്കിയത്.

മറ്റൊരു ജ്വല്ലറിയുടെ പരസ്യത്തില്‍ അമല അഭിനയിക്കാന്‍ ഒരുങ്ങിയതാണ് നടി നേരത്തേ കരാര്‍ ഒപ്പിട്ടിരുന്ന ജ്വല്ലറി ഹര്‍ജിയുമായെത്താന്‍ കാരണമായത്.

2014 മേയില്‍ അമല തങ്ങളുമായി ഒപ്പിട്ട കരാര്‍ പ്രകാരം കാലാവധി കഴിയുന്നതിന് മുൻപ് അമലയ്ക്ക് മറ്റു ജ്വല്ലറികളുടെ പരസ്യത്തില്‍ അഭിനയിക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. 30 ലക്ഷം രൂപയായിരുന്നു കരാര്‍ തുക. ഇത് അംഗീകരിച്ച കോടതി അമലയെ മറ്റു ജ്വല്ലറികളുടെ പരസ്യങ്ങളില്‍ നിന്നും വിലക്കുകയായിരുന്നു.