കാമുകൻ കാമുകിയെ വെട്ടിക്കൊലപ്പെടുത്തി

single-img
18 December 2014

crimeതൃപ്പുണിത്തുറ: ഉദയം പേരൂരിൽ കാമുകൻ കാമുകിയെ വെട്ടിക്കൊലപ്പെടുത്തി. പരസ്പരം പിണങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ഉദയം പേരൂർ സ്വദേശിനി 18കാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കാമുകൻ ബിനുരാജിനെ(31) പൊലീസ് പിടികൂടി. വ്യാഴാഴിച്ച രാവിലെ എട്ടുമണിയോടെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

മൂന്നുമാസം മുമ്പ് പ്രായപൂർത്തിയാകാത്ത നീതുവിനെ വിവാഹം കഴിക്കണമെന്ന ബിനുരാജ് ആവശ്യത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ഒത്തു തീർപ്പിൽ എത്തിയിരുന്നു. നീതുവിന് പതിനെട്ടു വയസ് തികഞ്ഞാൽ വിവാഹം ചെയ്തു കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ, ഇതിനിടെ പെൺകുട്ടിയുമായി പിണങ്ങിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നത്. രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ബിനുരാജ് ടെറസിൽ വെച്ച് നീതുവിനെ വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുന്നതിന് മുമ്പ് ബിനുരാജ് ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വച്ചു തന്നെ നീതു മരിച്ചിരുന്നു.  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വഴിയിൽ വെച്ച് ബിനുരാജിനെ പിടികൂടിയത്.