പാകിസ്ഥാനില്‍ പിടഞ്ഞു മരിച്ച കുരുന്നുകള്‍ക്ക് സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിന്റെ രൂപത്തില്‍ അണിനിരന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആദരാഞ്ജലി

single-img
18 December 2014

Pakistanപാക്കിസ്ഥാനിലെ ഭീകരാക്രമണത്തില്‍ കാസർകോട്ടെ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. യുദ്ധവിരുദ്ധ സന്ദേശവും മൗനപ്രാര്‍ഥനയുമായാണ് അവര്‍ ദുഖത്തില്‍ പങ്കുചേര്‍ന്നത്.

സ്‌കൂള്‍ അങ്കണത്തില്‍ വെള്ളവസ്ത്രമണിഞ്ഞ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാവുക എന്ന പ്രഖ്യാപനവുമായി വെള്ളരിപ്രാവിന്റെ രൂപത്തില്‍ അണിനിരന്നു. സ്‌കൂള്‍ അസംബ്ലിയില്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എല്‍വിന്‍ എസ്എബിഎസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്നു മെഴുകുതിരികള്‍ തെളിയിച്ച് കുട്ടികള്‍ മൗനപ്രാര്‍ത്ഥന നടത്തി.