അന്ന് റഷ്യ ഹിന്ദുരാഷ്ട്രമായിരുന്നു; റഷ്യക്കാരെ ഹിന്ദുക്കളാക്കുകയാണ് ഇനിയുള്ള പ്രധാന ചുമതലയെന്ന് പ്രവീണ്‍ തൊഗാഡിയ

single-img
17 December 2014

PRAVEEN_TOGADIAലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന പ്രഖ്യാപനവുമായി വിഎച്ച്പി നേതാവാണ് രംഗത്തെത്തിയത്. മുംബൈയില്‍ നടന്ന ആദ്യ ബ്രാഹ്മണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ആഫ്രിക്ക, അറേബ്യ, ഓസ്‌ട്രേലിയ തുടങ്ങി എല്ലാ രാജ്യങ്ങളും ഹിന്ദുക്കളുടേതാണെന്ന പ്രസ്താവന വിഎച്ച്പി അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയയാണ് നടത്തിയത്.

അന്ന് 700 കോടിയുണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ 100 കോടിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഷികളുടെ വാസസ്ഥലമായിരുന്ന സ്ഥലമാണ് റഷ്യയെന്നും റഷ്യയും അന്ന് ഹിന്ദു രാഷ്ട്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. റഷ്യക്കാരെ ഹിന്ദുക്കളാക്കുകയെന്നതാണ് ഇനിയുള്ള ചുമതലയെന്നും തൊഗാഡിയ പറഞ്ഞു.

ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് നിര്‍മ്മിക്കണമെന്നും ബാബരി മസ്ജിദ് എന്ന ആവശ്യമുന്നയിക്കുന്ന ചതിയന്മാരുടെ തല വെട്ടണമെന്നും വി.എച്ച്.പി ആവശ്യമുന്നയിക്കുന്നു. ലൗ ജിഹാദ് കുറയ്ക്കാന്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ കല്യാണങ്ങള്‍ അനുവദിക്കരുതെന്നും വിഎച്ച്പി ആവശ്യമുന്നയിക്കുന്നുണ്ട്.