ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകള്‍ സ്‌പൈസ് ജെറ്റ് പുനരാരംഭിച്ചു

single-img
17 December 2014

sഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകള്‍ സ്‌പൈസ് ജെറ്റ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതലുള്ള ആഭ്യന്തരവിമാനസര്‍വ്വീസുകള്‍ ആണ് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത് . നേരത്തെ കുടിശ്ശിക നല്‍കാത്തതിനാല്‍ സ്‌പൈസ്‌ജെറ്റിന് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിയിരുന്നു.

 

തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂറോളം സ്‌പൈസ് ജെറ്റിന്റെ ആഭ്യന്തരസര്‍വീസുകള്‍ മുടങ്ങി. വിമാനത്താവളങ്ങള്‍ എണ്ണകമ്പനികള്‍ എന്നിവക്ക് സ്‌പൈസ് ജെറ്റ് 1500 കോടിയിലധികം രൂപ നല്‍കാനുണ്ട്.

 

ഈ സാഹചര്യത്തിലാണ് കുടിശ്ശിക തീര്‍ക്കാതെ സ്‌പൈസ് ജെറ്റിന് ഇന്ധനം നല്‍കാകേണ്ടെന്ന് എണ്ണകമ്പനികള്‍ തീരുമാനിച്ചത്. തുടര്‍ന്ന് അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് പല വിമാനത്താവങ്ങളിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കിയതിന് സ്‌പൈസ് ജെറ്റിനെതിരെ പത്ത് യാത്രക്കാര്‍ ന്യൂദില്ലി പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. നാലു മണിയോടെ മാത്രമാണ് പുനസ്ഥാപിച്ചത്.