മാനസികവൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിച്ച് കൃഷിയില്‍ പ്രാപ്തരാക്കി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് ചരിത്രമെഴുതി സ്‌നേഹസദന്‍

single-img
17 December 2014

Manasikaവള്ളക്കടവ് സ്‌നേഹസദനിലെ സിസ്റ്റര്‍മാര്‍ യഥാര്‍ത്ഥത്തില്‍ മാലാഖകളാണ്. മാനസിക വൈകല്യമുള്ള കുട്ടികളെ അധിവസിപ്പിക്കുന്ന ഇടങ്ങള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളപ്പോള്‍ അവര്‍ക്ക് സ്‌നേഹവും കരുതലും കൂട്ടത്തില്‍ തൊഴിലും പകര്‍ന്നു നല്‍കി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് നയിച്ചാണ് അവര്‍ വ്യത്യസ്തരാകുന്നത്.

സമൂഹം തള്ളിക്കളഞ്ഞ കുട്ടികളെ കൃഷിയിലും കൃഷിപരിപാലനത്തിലും പ്രാപ്തരാക്കുന്നതിലൂടെ പുതിയൊരു ചരിത്രാമാണ് അവര്‍ രചിക്കുന്നത്. സിസ്റ്റര്‍ ജെസി മരിയയുടെ നേതൃത്വത്തില്‍ മാനസിക വൈകല്യമുള്ള കുട്ടികളെ മാത്രം ഉദ്ദേശിച്ചാണ് സ്‌നേഹസദന്‍ ആരംഭിച്ചത്. പാറയ്ക്കല്‍ ഇട്ടിയവിര അഥവാ ഇട്ടിച്ചേട്ടന്റെ ആഗ്രഹമാണ് ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിക്കാന്‍ പ്രചോദനമായത്.

അന്ന് നാല് കുട്ടികളും മൂന്ന് അധ്യാപകരുമായാണ് സ്‌നേഹസദന്‍ പ്രവര്‍ത്തനമാരംഭിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കഥ മാറി. ഇന്ന് 73 പേര്‍ ഇവിടെയുണ്ട്. ഇവിടെ നിന്നും 350ല്‍പരം കുട്ടികള്‍ പഠിച്ചിറങ്ങുകയും ചെയ്തു. കുട്ടികളിലെ ഭൗതികമായ ചിന്ത മാനദണ്ഡമാക്കിയാണ് അവരെ ഏതു ക്ലാസില്‍ പഠിപ്പിക്കണമെന്നു തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌നേഹസദന്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പടവലങ്ങ, കോളിഫഌര്‍, കാബേജ്, മുളക്, കാരറ്റ്, ചൈനീസ് കാബേജ്, പാലക്ക്, വെണ്ട, സവോള, ബീറ്റ്‌റൂട്ട്, മാലിമുളക്, ബീന്‍സ്, പാവയ്ക്ക, വഴുതന, മത്തന്‍, ചീനി, ചീര എന്നിവയും വിവിധ ചെടികളും ഇവിടെ കുട്ടികള്‍ നട്ടുവളര്‍ത്തുന്നു. കുട്ടികളുടെ പ്രയത്‌നത്തിന്റെ ഫലം കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക വകുപ്പിന്റെ അവാര്‍ഡായി സ്‌കൂളിനെ തേടിയെത്തുകയും ചെയ്തു.

ഈ കുട്ടികളില്‍ നിന്നതന്നെ മികച്ചൊരു ബാന്റ് സംഘത്തേയും സ്‌നേഹസദാന്‍ നാടിന് സംഭാവന നല്‍കിയിട്ടുണ്ട്.