യുദ്ധ ഇരകളായ കുട്ടികളെ സംരക്ഷിക്കാന്‍ ഹോളിവുഡ് നടി ഡയാന ആഗ്രോണ്‍ തന്റെ ചുംബനം 14 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

single-img
17 December 2014

10868088_880287462003071_2682068525579419615_nസന്നദ്ധപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ഹോളിവുഡ് നടി ഡയാന ആഗ്രോണ്‍ തന്റെ ചുംബനം മേലം ശചയ്തത് 23,000 യുഎസ് ഡോളറിന്(ഏകദേശം 14 ലക്ഷം ഇന്ത്യന്‍ രൂപ). സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ എ സ്‌മോള്‍വേള്‍ഡിന്റെ നേതൃത്വത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിലാണ് ലേലം നടന്നത്.

യുദ്ധഭൂമിയില്‍ അകപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ധനസമാഹരണത്തിനായിട്ടായിരുന്നു ലേലം. ഹോളിവുഡ് നടിയും സംഘടനയുടെ അംബാസിഡറുമായ കെയ്‌റി മുല്ലിഗണ്‍ ചടങ്ങില്‍ പങ്കെടുത്തു. ഡയാനയുടെ ചുംബനം വാങ്ങിയ ആളുടെ പേര് സംഘടന പുറത്തുവിട്ടിട്ടില്ല.