അൾസറിനു കട്ടൻ ചായ ഉത്തമ പ്രതിരോധം:കുടിയന്മാർ കട്ടനടിക്കുന്നത് അൾസർ വരാതിരിക്കാൻ ഉത്തമമെന്ന് പഠനം

single-img
17 December 2014

blackteaഅമിത മദ്യപാനം കൊണ്ടുണ്ടാകുന്ന അൾസറിന് കട്ടന്‍ചായക്ക് തടയുവാൻ കഴിയുമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉള്ളതിനാല്‍ ദിവസവും ഒരു കട്ടന്‍ കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ  കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ മദ്യപാനം കൊണ്ടുണ്ടാകുന്ന അൾസറിനേയും കട്ടൻചായ ചെറുക്കുമെന്ന് പറയപ്പെടുന്നത്.

നിരന്തര മദ്യപാനം കുടലിനെ സാരമായി ബാധിക്കുന്നതിനെ തുടർന്ന് വയര്‍ പുകച്ചിലായും മറ്റുമായി അനുഭവപ്പെട്ട് പിന്നീട് ഗുരുതരമായ കുടൽപുണ്ണായി മാറുന്നു. കൂടാതെ മദ്യപാനം ശീലം തുടരുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ കട്ടന്‍ചായയിലെ ദ്രവരൂപത്തിലുള്ള ചിലഘടകങ്ങള്‍ക്ക് പ്രോട്ടീനുമായി ചേര്‍ന്ന് ഇതിനെ പ്രതിരോധിക്കുവാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. മദ്യം നശിപ്പിച്ച സെല്ലുകള്‍ ഇപ്രകാരം പുനരുജ്ജീവിപ്പിക്കാനും കഴിയും.