സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പെടുത്തി

single-img
17 December 2014

Sarithaന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിൽ ലഭിച്ച വെങ്കല മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ച ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പെടുത്തി. ഇവര്‍ 1000 സ്വിസ് ഫ്രാങ്ക് പിഴയും നല്‍കണം. സരിതയുടെ വിദേശ കോച്ചായിരുന്ന ബി.ഐ ഫെര്‍ണാണ്ടസിനെ രണ്ടു വര്‍ഷത്തേക്കും വിലക്കിയിട്ടുണ്ട്.

താന്‍ നേരത്തേ നിരാകരിച്ച വെങ്കലമെഡല്‍ സരിതാദേവി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് മെഡല്‍ സ്വീകരിക്കാന്‍ സരിത സമ്മതിച്ചത്. 57 കിലോവിഭാഗം ബോക്സിങില്‍ തനിക്ക് ലഭിച്ച മെഡല്‍ കയ്യില്‍ വാങ്ങിയ സരിത, അത് വെള്ളിമെഡല്‍ നേടിയ കൊറിയന്‍ താരത്തിന്‍െറ കഴുത്തില്‍ അണിയുകയായിരുന്നു.