ഗബ്ബ സ്റ്റേഡിയത്തിൽ ആദ്യ ദിനം 300 റൺസ് കടക്കുന്ന രണ്ടാമത്തെ സന്ദർശക ടീമായി ഇന്ത്യ

single-img
17 December 2014

CRICKET-AUS-INDബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയിട്ടുണ്ട്. ഗബ്ബ സ്റ്റേഡിയത്തിന്റെ ചരിത്രത്തിൽ ആദ്യ ദിനം 300 റൺസ് കടക്കുന്ന രണ്ടാമത്തെ സന്ദർശക ടീമെന്ന ഖ്യാതി ഇന്ത്യ നേടി. 1960ൽ അജയ്യരായ വെസ്റ്റിന്റീസ് ടീമാണ് ഇതിന് മുൻപ് ഈ സ്റ്റേഡിയത്തിൽ ആദ്യ ദിനം 300 റൺസ് നേടിയിട്ടുള്ളത്. പേസിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയ് സെഞ്ചുറി നേടിയിരുന്നു.j