ഫീസ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ പ്രിൻസിപ്പൾ നഴ്സറി വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

single-img
17 December 2014

crimeബറേലി: സ്കൂൾ ഫീസ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ പ്രിൻസിപ്പൾ നഴ്സറി വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുപിയിലെ ബറേലിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് രണ്ടുമാസമായി സ്കൂൾ ഫീസ് നൽകിയിട്ടില്ല. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ പ്രിൻസിപ്പൾ കുട്ടിയെ പിടിച്ചു തള്ളുകയും, കുട്ടിയുടെ തല ചുമരിൽ ഇടിച്ചു പരിക്ക് ഏൽക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സ്കൂൾ അധികൃതർ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രിൻസിപ്പളിനെ ഇതുവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.