9 വയസ്സുള്ള ഹരിജന്‍ ബാലികയെ മിഠായി നല്‍കി ഉപദ്രിവക്കാന്‍ ശ്രമിച്ച മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹ്മാന് 5 വര്‍ഷം കഠിനതടവും പിഴയും

single-img
17 December 2014

rapeഒമ്പതു വയസുള്ള ഹരിജന്‍ ബാലികയെ മിഠായി നല്‍കി വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സജിതാ മന്‍സിലില്‍ അബ്ദുള്‍റഹ്മാനെ(75)യാണ് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അശോക്‌മേനോന്‍ ശിക്ഷിച്ചത്.

2008 നവംബര്‍ 13ന് അമ്മൂമ്മ കയര്‍പിരി ജോലിചെയ്യുന്ന സ്ഥലത്തു കളിക്കുകയായിരുന്ന സഹോദരികളായ പെണ്‍കുട്ടികള്‍ക്കു മിഠായി നല്‍കിയശേഷം അബ്ദുള്‍ റഹ്മാന്‍ അവരെ തന്റെ വീട്ടിനുള്ളിലേക്കു കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്. ഒമ്പതു വയസുകാരിയായ ഇളയകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. കൂടാതെ പത്തുവയസുള്ള മൂത്തക്കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പിടിക്കുകയും അശ്ലീലങ്ങള്‍ പറയുകയും ചെയ്തു.

ഈ കുട്ടികള്‍ക്ക് ഇയാളുടെ ഭാര്യയും മക്കളും ട്യൂഷന്‍ എടുത്തിരുന്ന പരിചയത്തിലാണു ഇയാള്‍ അവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പിഴയായ 25,000 രൂപ വാദികള്‍ക്ക് നല്‍കാനും അല്ലാത്തപക്ഷ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിയ്ക്കാനും കോടതി നിര്‍ദേശിച്ചു.