ബംഗളൂരൂവില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണ ഭീഷണിയില്ല ; പരിഭ്രാന്തരാവേണ്ടെന്ന് ബംഗളൂരു പോലിസ്

single-img
17 December 2014

ISIS Flagബംഗളൂരൂവില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണ ഭീഷണിയില്ലെന്നും ജനങ്ങളോട് പരിഭ്രാന്തരാവേണ്ടെന്നും ബംഗളൂരു പോലിസ്.ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്ന മെഹ്ദി മസ്‌റൂറിന്റെ അറസ്റ്റിനുള്ള പ്രതികരണമായി ഐസിസ് ബംഗളൂരു നഗരത്തില്‍ ആക്രമണം നടത്തുമെന്ന് വ്യാപകമായി വാട്സ് ആപ്പിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു.

ഇത്തരത്തില്‍ യാതൊരു ഭീഷണിയും നിലവിലില്ല എന്ന് കാണിച്ചാണു ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.
ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ തള്ളികളയണമെന്നും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും പോലിസ് ആവശ്യപ്പെട്ടു.