അര്‍ബുദ രോഗിയായ അമ്മയുമായി തിരുവനന്തപുരത്തേക്ക് പോയ യുവാവിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു

single-img
17 December 2014

Amma

കൊല്ലത്തു നിന്നും അര്‍ബുദ രോഗ ബാധിതയായ അമ്മയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപേകുന്നതിനിടെ യുവാവിന് കെ.എസ്.ആര്‍.ടി. സി ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. തിരുവനന്തപുരം ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനിടെയാണ് യുവാവിന് സമരാനുകൂലികളുടെ മര്‍ദ്ദനമുണ്ടായത്.

യുവാവ് സഞ്ചരിച്ചിരുന്ന വാഹനം ആറ്റിങ്ങലില്‍ വച്ച് സമരാനുകൂലികള്‍ തടഞ്ഞു. എന്നാല്‍ യുവാവ് വാഹനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.