പ്രതിപക്ഷം നിയമസഭയിലെത്തിയത് വായമൂടിക്കെട്ടി; ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തുനിന്നും ചോദ്യങ്ങള്‍ ഇല്ല: വി.എസിനെതിരെ ശിവദാസന്‍നായരുടെ അവകാശലംഘന നോട്ടീസ്

single-img
16 December 2014

Niyamasabhaബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് വായ മൂടിക്കെട്ടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ശിവദാസന്‍ നായര്‍ അവകാശലംഘന നോട്ടീസ് നല്‍കി.

ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്പീക്കര്‍ പ്രതിക്ഷ എംഎല്‍എമാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധസൂചകമായി ആരും തയ്യാറായില്ല. അതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ ഗൂഢാലോചന നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെ കെ ശിവദാസന്‍ നായര്‍ അവകാശലംഘന നോട്ടീസ് നല്‍കി.