കൊച്ചിയിലെ എ.സി.പി എന്ന പേരില്‍ ഫേസ്ബുക്കിലൂടെ പ്രശസ്തയായ മെറിന്‍ ജോസഫ് ഒടുവില്‍ കൊച്ചിയില്‍ തന്നെ എത്തി; എ.എസ്.പി ട്രെയിനിയായി

single-img
16 December 2014

merin-josephമാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ പുതിയ എ.സി.പി എന്ന പേരില്‍ ഫേസ്ബുക്കിലൂടെ മുന്‍നിര മാധ്യമങ്ങില്‍ സ്ഥാനംപിടിച്ച ഡല്‍ഹി മലയാളി ഐ.പി.എസുകാരി മെറിന്‍ ജോസഫ്ഒടുവില്‍ കൊച്ചിയില്‍ തന്നെ എത്തുകയാണ്. എറണാകുളം റൂറല്‍ എ.എസ്.പി ഓഫീസില്‍ പരിശീലനത്തിനായാണ് ഈ 24കാരി എത്തുന്നത്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയില്‍ ട്രെയിനിയാ മെറിന്‍ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

കൊച്ചിയിലെ പുതിയ എ.സി.പി എന്ന പേരില്‍ മെറിന്റെ യൂണിഫോമിലെ ചിത്രം ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് മെറിന്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒറ്റദിവസം കൊണ്ട് 11,000 പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് ഫേസ് ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും തരംഗമാകുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ താന്‍ കൊച്ചിയിലെ എ.സി.പി അല്ലെന്നും പോസ്റ്റിംഗ് കിട്ടുമ്പോള്‍ അറിയിക്കാമെന്നും സ്വന്തം ഫേസ് ബുക്കില്‍ മെറിന് കുറിക്കേണ്ടി വന്നു.

ജനുവരിയില്‍ എറണാകുളം റൂറല്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് (അണ്ടര്‍ ട്രെയിനിംഗ്) ആയാണ് മെറിന്‍ എത്തുന്നത്.
ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നു ബി.എ കഴിഞ്ഞ് 2012ല്‍ ആദ്യ ചാന്‍സില്‍ തന്നെ മെറിന്‍ ഐ.പി.എസ് നേടുകയായിരുന്നു. 2015 നവംബറില്‍ മെറിന്റെ ഐ.പി.എസ് ട്രെയിനിംഗ് പൂര്‍ത്തിയാകും.