മാലിദ്വീപിലെ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് സുഷമ സ്വരാജ്

single-img
16 December 2014

Jayachandranമാലിയില്‍ തടവില്‍ കഴിയുന്ന അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിനായി ശ്രമിക്കുമെന്ന് ഇക്കാര്യത്തില്‍ മാലിയിലെ ഇന്ത്യന്‍ അംബാസഡറോട് വിശദീകരണം തേടുമെന്നും വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ജയചന്ദ്രന്റെ ഭാര്യ ജ്യോതിയുമായുള്ള കൂടികാഴ്ചയിലാണ് സുഷ്മയുടെ ഉറപ്പ് ലഭിച്ചത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തല്ലിയതിനെ തുടര്‍ന്ന് ലൈംഗീക ആരോപണ കുറ്റം ചുമത്തി കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് മാലിയിലെ ഫീ അലിയിലെ ഫാഫു അറ്റേള്‍ സ്‌കൂള്‍ അധ്യാപകനായ മൊകേരിയെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതിപ്പെട്ടു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചെന്നും ലൈംഗീകമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയത്.