അനില്‍ അംബാനിയുടെ ബിഗ് സിനിമാസ് മള്‍ട്ടിപ്ലെക്സ് ശൃംഖലയെ അങ്കമാലി ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കി

single-img
16 December 2014

bigcinemaന്യൂഡല്‍ഹി: ബിഗ് സിനിമാസ് മള്‍ട്ടിപ്ലെക്സ് ശൃംഖലയെ അങ്കമാലി ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തമാക്കി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിഗ് സിനിമാസിനെ 700 കോടിയോളം രൂപക്ക് വിറ്റതായാണ് അറിവ്. ഇരു കമ്പനികളും തുക വെളിപ്പെടുത്തിയിട്ടില്ല. സിനിമ തിയറ്റര്‍ മേഖലയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഇടപാടാണിത്. ബിഗ് സിനിമാസുമായി ബന്ധപ്പെട്ട 200 കോടിയോളം മൂല്യമുള്ള മുംബൈയിലെ ചില റിയല്‍ എസ്റ്റേറ്റ് സമ്പാദ്യങ്ങളും വസ്തുവകകളും ഒഴിവാക്കിയാണ് ഇടപാട്.

300ലേറെ സ്ക്രീനുകളോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ളക്സ് ശൃംഖലയെന്ന പദവിയാണ് ഇതോടെ കാര്‍ണിവല്‍ ഗ്രൂപ്പിനെ തേടിയത്തെുന്നത്. 2017ഓടെ 1000 സ്ക്രീനുകളെന്നതാണ് കാര്‍ണിവല്‍ ഗ്രൂപ്പിന്‍െറ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ചെറുകിട നിക്ഷേപങ്ങളെ കൈയൊഴിഞ്ഞ് വന്‍ സംരംഭങ്ങളില്‍ ശ്രദ്ധിക്കാനുള്ള റിലയന്‍സ് നീക്കത്തിന്‍െറ ഭാഗമാണ് ഇടപാടെന്നാണറിയുന്നത്.