കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

single-img
16 December 2014

ISL 3rd Semi Final Chennaiyin v Keralaഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. വാശിയേറിയ 120 മിനിറ്റ് പോരാട്ടത്തിന് ഒടുവിലാണു കേരളം ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കയറിയത്.കൊച്ചിയില്‍ നേടിയ മൂന്ന് ഗോള്‍ വിജയം കൈവിട്ട് പോകും എന്ന് തോന്നിയ നിമിഷത്തിലാണു സ്റ്റീഫണ്‍ പിഴേഴ്‌സൺ കേരളത്തിന്റെ രക്ഷാ ഗോള്‍ നേടിയത്.

അത്യന്തം ആവേശകരമായ രണ്ടാം പാദ സെമിയില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് മൂന്നു ഗോള്‍ നേടാനെ സാധിച്ചുള്ളു. അധികസമയത്തായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ സ്റ്റീഫന്‍ പിയേഴ്‌സണിലൂടെ പിറന്നത്. നിശ്ചിത സമയത്തില്‍ കേരളത്തിനെതിരേ ചെന്നൈയിന്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു.

42-ാം മിനിറ്റില്‍ സില്‍വിസ്റ്ററും 76-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ജിംഗാനില്‍ നിന്ന് ചെന്നൈയിന് വീണു കിട്ടിയ സെല്‍ഫ് ഗോളും 90-ാം മിനിറ്റില്‍ ജെജെയും നേടിയ ഗോളുമാണ് നിശ്ചിത സമയത്ത് ചെന്നൈയിനായി പിറന്നത്.