സിദ്ധാർത്ഥും സാമന്തയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു

single-img
15 December 2014

sഇരുവരും തമ്മിലുള്ള പ്രണയകഥകൾ പ്രചരിക്കവെ യുവനടൻ സിദ്ധാർത്ഥും സാമന്തയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത് .

 

ബൊമ്മാരിലു ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സംവിധായകൻ താരങ്ങളുമായി ചർച്ച നടത്തിയെന്നും ഇരുവരും വാക്കാൽ സമ്മതം അറിയിച്ചുവെന്നുമാണ് റിപ്പോർട്ട്. കോളിവുഡ് താരം ആര്യയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും, മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂ.